Saturday, December 5, 2009

നിനക്കായ്‌ ഞാന്‍ എന്ത് പറയും.....???

പെയ്തു തോര്‍ന്ന മഴയെ കുറിച്ചോര്‍ത്തു എന്തിനു ഞാന്‍ വൃഥാ വ്യാകുലപ്പെടുന്നു...???
പെയ്തൊഴിഞ്ഞു പോയ്‌ മഴ....
വരാതിരിക്കില്ല... വരുമിനിയും...
മറ്റൊരു നേരത്ത്.. മറ്റൊരു ഭാവത്തില്‍...

വരുമെന്നറിഞ്ഞും.. എന്തിനു ഞാന്‍ വെറുതെ.. സങ്കടപ്പെടുന്നു...????

കുഞ്ഞുന്നാളില്‍ അമ്മയുടെ കൈയില്‍ തൂങ്ങി
എന്നാദ്യവിദ്യാലയ പടിചവിട്ടിയപ്പോഴും 
അതിയായി നീറിയെന്‍ മനം..

പക്ഷെ... എന്തിനെന്ന ഉത്തരം തിരഞ്ഞ എന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍
അന്നെനിക്കീ ഉത്തരം മതിയായിരുന്നു...
ഇനി വൈകുവോളം എന്നമ്മയെ പിരിഞ്ഞിരിക്കെണ്ടേ... ഇനിയെന്നും...

കാലത്തോടൊപ്പം ഞാനും ഒഴുകിയപ്പോള്‍...
എന്‍റെ നൊമ്പരങ്ങളും ഏറിയേറി വന്നു..
പക്ഷെ അവയ്ക്കെല്ലാം..എന്‍റെ മനസ്സിനെ ഞാന്‍ ഓരോ ഉത്തരം കൊണ്ട് തൃപ്തിപ്പെടുത്തി..

പക്ഷെ.. എന്‍റെ മഴേ...
എന്തുത്തരം.. ഞാന്‍ നിനക്ക് വേണ്ടി പറയും.. ????
നിന്നെ ഞാന്‍ സ്നേഹിക്കുന്നു...
ഒരുപക്ഷെ... എന്നെക്കാളും..  എന്നല്ലാതെ..???


Sunday, November 29, 2009

ഞാനും പ്രതീക്ഷിക്കുന്നു... വെറുതെയാകുമെന്നറിയുന്നുവെങ്കിലും..


ഒരുപാടു പറയാനുണ്ടായിരുന്നു.....
ഒത്തിരി കേള്‍ക്കുവാനും...

അറിയാത്ത ചെയ്തികള്‍..
ദുര്‍ നിമിത്തങ്ങളെപ്പോല്‍ പിന്തുടര്‍ന്നപ്പോള്‍.....
നീയും...
അറിയാതെ എന്നില്‍ നിന്നകന്നുവെങ്കിലും...

എനിക്ക് പറയാനുണ്ടായിരുന്നത്
കേള്‍ക്കനെങ്കിലും കഴിയുമായിരുന്നിട്ടും...
അകലാന്‍ മാത്രം ശ്രമിച്ചു.. അകന്നകന്നു നീ പോയി..

ഒന്നു കണ്ണ് തുറന്നിരുന്നുവെങ്കില്‍
നിനക്കെന്നെ കാണാനാകുമായിരുന്നു....
ഒന്നു കേള്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മനസ്സിലാക്കുവാനും...

ഇന്നും നിന്നെ മാത്രം പ്രതീക്ഷിച്ചു
ഈ ജീവിത പന്ഥാവില്‍ മിഴി നാട്ടു ഞാന്‍ തനിച്ചിരിക്കുന്നു...

എത്രകാലമിനിയും...
അറിയാം.... എനിക്ക്.... അവസാനിക്കുമിത്...
എന്‍റെ അവസാനത്തോടെയെങ്കിലും..